Feb 1, 2026

അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.രണ്ടു പേർക്ക് പരുക്ക്.


താമരശ്ശേരി: അമ്പയത്തോട് ദേശീയപാതയോരത്ത് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു പേർ മരിച്ചു, മരണപ്പെട്ടത് വല്ല്യുമ്മയും, ചെറുമകളും. 


താമരശ്ശേരി :ദേശീയപാതയിൽ അമ്പായത്തോട് നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത് അതിൽ ഫാത്തിമ, റുബീന എന്നിവരാണ് മരണപ്പെട്ടത്.രണ്ടുപേർക്ക് പരിക്കേറ്റു.

അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

പരിക്കേറ്റ ഷംന , മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only