Feb 14, 2026

എക്കോ സെൻസ് ഹരിത സേന സ്കോളർഷിപ്പ് വിതരണം നടത്തി


കോടഞ്ചേരി: കോടഞ്ചേരി  ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതിയായ ക്ലീൻ ഗ്രീൻ കോടഞ്ചേരിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ  അവബോധം സൃഷ്ടിക്കുവാനും ജൈവ അജൈവമാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുന്ന മാതൃകാ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ആരംഭിച്ച എക്കോ സെൻസ് ഹരിത സേന സ്കോളർഷിപ്പിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി  ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു.

 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്
 സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനിതാകുമാരി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് നന്ദിയും രേഖപ്പെടുത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും 1500 രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. നാളെയുടെ പൗരന്മാരെ രാഷ്ട്ര ബോധമുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള മാലിന്യ സംസ്കരണത്തെക്കുറിച്ച് കൃത്യമായി ബോധ്യമുള്ള പുതുതലമുറയാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തിയ മാലിന്യ സംസ്കരണ ബോധവൽക്കരണ പരിപാടികളെക്കുറിച്ചും വിദ്യാർത്ഥികൾ വീടുകളിൽ നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അവതരിപ്പിച്ചു.

 ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ബാബു പട്ടരാട്, റെജി തമ്പി, ശിവദാസൻ, സി കെ ചന്ദ്രൻ, സജിനി രാമൻകുട്ടി, സത്യൻ ചോലയിൽ, റൂബി തമ്പി, ബിന്ദു ജോർജ്, ജോബി ജോസഫ്,നാൻസി കാലായിൽ, റീന ബിജു എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only