കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കിയ ഹരിത സേനാ സ്കോളർഷിപ്പ് - ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ
പഞ്ചായത്തിലെ 6 സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ജോർജ്ജ് കുട്ടി കക്കാടം പൊയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൻ ആയിഷാബി ഷിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജയിംസ് വേളാശ്ശേരി ,
മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ,സക്കീന സലീം , ഇമ്പ്ലിമെന്റ് ഓഫീസർ ബിജുന ടീച്ചർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
Post a Comment