Feb 28, 2026

നാളികേര കർഷകർക്ക് അനുവദിച്ച വളത്തിന്റെയും ഇടവിള വിത്തുകളുടെയും വിതരണ ഉദ്ഘാടനം നിർവഹിച്ചു


കോടഞ്ചേരി:കേന്ദ്രസർക്കാരിൽ നിന്നും നാളികേര വികസന ബോർഡ് മുഖേന പിഐസിസിഎസ് 2025-26 പദ്ധതി പ്രകാരം കോടഞ്ചേരി മഹാത്മ കേര ഫെഡറേഷന്റെ കീഴിലുള്ള സിപിഎസ് കളിലെ നാളികേര കർഷകർക്ക് അനുവദിച്ച വളത്തിന്റെയും ഇടവിള വിത്തു കളുടെയും ഫെഡറേഷൻ തലത്തിലുള്ള വിതരണത്തിന്റെ ഉദ്ഘാടനം പുലിക്കയം സിപിഎസിൽ വെച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അന്നക്കുട്ടി ദേവസ്യ  നാളികേര കർഷകൻ ജോയി നൂറനാനിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഫെഡറേഷൻ പ്രസിഡണ്ട്  മോളി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി ടോമി മാത്യു സ്വാഗതം പറഞ്ഞു. 

പദ്ധതി പ്രദേശത്തെ നാളികേര കർഷകർ പങ്കെടുത്ത ചടങ്ങിൽ കൃഷി ഓഫീസർ അപർണ, നാളികേര കൃഷിയെക്കുറിച്ചും  സിഡിബി കോഴിക്കോട് ജില്ല ചാർജ് ഓഫീസർ സുഹൈൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ച്  സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വിൻസന്റ് വടക്കേമുറി, വാർഡ് മെമ്പർമാരായ  വിൽസൺ തറപ്പേൽ,  നാൻസി ജോഷി, സിപിഎസ് കൺവീനർമാരായ സേവ്യർ, ജോയ്,  കെ.എൽ ജോസഫ്, സിബി,  ജസ്റ്റിൻ, ജോജോ, ബിജു,  ഷിബു, ജേക്കബ്  എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡണ്ട്  എൻ. കെ. ചാക്കോ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only