കൂരാച്ചുണ്ട്: മലയോര മേഖലയിലെ സജീവ രാഷ്ട്രീയ-സാമൂഹിക സാന്നിധ്യമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ആഗസ്റ്റിൻ കാരക്കട (87) അന്തരിച്ചു.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ജനറൽ സെക്രട്ടറിയായും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുടുംബം:
പൂവരണി കൂവണ്ണിൽ കുടുംബാംഗമായ അന്നയാണ് ഭാര്യ.
മക്കൾ:
ലാലി ആഗസ്റ്റിൻ (റിട്ട. കെ.എസ്.ആർ.ടി.സി, ചക്കിട്ടപ്പാറ)
ഷാജു കാരക്കട (ജോസ്) (കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്)
പോളി കാരക്കട (മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
സജി ആഗസ്റ്റിൻ (സബ് ഇൻസ്‌പെക്ടർ, കുറ്റിയാടി പോലീസ് സ്റ്റേഷൻ)
സിബി ആഗസ്റ്റിൻ (കാരക്കട ട്രേഡേഴ്സ്, കൂരാച്ചുണ്ട്)
മരുമക്കൾ:
റാണി മണ്ഡപത്തിൽ (ചക്കിട്ടപ്പാറ), പ്രസന്ന മലേപറമ്പിൽ (കക്കയം), മോളി മുണ്ടക്കപ്പടവിൽ (കാറ്റുള്ളമല), സിന്ധു ആലാനിക്കൽ (കാറ്റുള്ളമല), ലിൻസി കട്ടക്കൽ (പൂഴിത്തോട്).
സംസ്കാരം ഇന്ന്
സംസ്കാര ചടങ്ങുകൾ ഇന്ന് ചൊവ്വാഴ്ച (24-02-2026) വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് ഹൈസ്കൂൾ റോഡിലുള്ള പോളി കാരക്കടയുടെ വസതിയിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
Post a Comment