Feb 1, 2026

വാർഷിക പൊതുയോഗവും, ഫോട്ടോ അനാച്ചാദാനവും നടത്തി.


കോടഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോടഞ്ചേരി യൂണിറ്റ് വാർഷിക പൊതുയോഗവും യൂണിറ്റ് രക്ഷധികാരിയായിരുന്ന ദേവസിയ തെങ്ങുംതോട്ടത്തിലിന്റെയും, സെക്രട്ടറി ആയിരുന്ന ജോസഫ് കള്ളംപ്ലാക്കലിന്റെയും ഫോട്ടോ, KSSPU കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ. വി. ജോസഫ് അനാശ്ചാദനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ സേവിയർ വലിയമറ്റം  അധ്യക്ഷനായിരുന്നു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസിയ യോഗം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ  ജ്യോതി സന്തോഷ് ആശംസാ പ്രസംഗം  നടത്തി. രണ്ടു പേരെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ഐസക് കെ. എ. സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ബ്ലോക്ക്‌ മെമ്പർ കെ. അബ്ദുറഹിമാൻ തെരഞ്ഞെടുപ്പ് നടത്തി. 1-7-2024 മുതലുള്ള പെൻഷൻ പരിഷ്കരണവും ക്ഷമശ്വാസകുടിശികയും മുൻകാലപ്രാബല്യത്തോടെ അനുവദിക്കണമെന്നും, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും,  വന്യ മൃഗ ശല്യത്തിൽനിന്നും കൃഷികളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റായി സേവിയർ വലിയമറ്റത്തിലിനെയും, സെക്രട്ടറി ആയി ചാക്കോ നിരവത്തിലിനെയും ഖജാൻജിയായി ബേബി കാപ്പിയാരുമാലയിലിനെയും വീണ്ടും തെരഞ്ഞെടുത്തു.

             ചാക്കോ നിരവത്ത്, ജോസഫ് മുട്ടത്തുപറമ്പിൽ, ബാബു മാപ്പിളശ്ശേരിൽ, ബേബി കാപ്പിയാരുമലയിൽ, വർഗീസ് മണ്ണാകത്ത്, ജോൺസൻ തെങ്ങുംതോട്ടത്തിൽ, ത്രേസ്യമ്മ മാപ്പിളശേരിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only