പുല്ലൂരാംപാറ മാവിൻ ചുവട് ഭാഗത്ത് കാട്ട് തേനീച്ച (പെരും തേനീച്ച) ആക്രമണത്തിൽ കാഞ്ഞിരക്കാട്ടുകുന്നേൽ വക്കച്ചൻ, ഭാര്യ എലമ്മ, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടിൽ എന്നിവർക്ക് പരിക്കേറ്റു.
പുല്ലൂരാംപാറ മാവിൻ ചുവട് തോടിന്റെ സൈഡിൽ കൂട് കൂട്ടിയിരുന്ന പെരും തേനീച്ച കൂട് ഇളകി , തൊട്ടടുത്ത് താമസിക്കുന്ന വൃദ്ധ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ആർക്കും അടുക്കാൻ സാധിക്കാത്ത രീതിയിലുള്ള അവസ്ഥയിൽ, അവിടെ എത്തിച്ചേർന്ന വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടാണ് തേനീച്ച കുത്തേറ്റ് പിടയുന്ന ഈ ദമ്പതികളുടെ സമീപത്ത് ചെന്ന് കോരിയെടുത്ത്, രക്ഷപ്പെടുത്തിയത്. ഇപ്പോൾ മൂന്ന് പേരെയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.
ആരും പകച്ചു പോകുന്ന സാഹചര്യത്തിൽ, സ്വന്തം സുരക്ഷിതത്വം നോക്കാതെ, ഇത്രയും വലിയ ഒരു രക്ഷാപ്രവർത്തനം നടത്തിയ മെമ്പർ ജോഷി ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതായി പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
Post a Comment