Feb 19, 2026

കോടഞ്ചേരി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അധികാരമേറ്റു

കോടഞ്ചേരി:കോടഞ്ചേരി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഭരണസമതി എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കർഷക കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സേവ്യർ കിഴക്കേക്കുന്നേലും, വൈസ് പ്രസിഡന്റായി നിർമല ജോസ് തെങ്ങനാലും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമതി അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടവർ യൂസിമോൻ കെ. ജോസ് കാരിക്കുഴിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ,ബേബി ജോസഫ് ആലവേലിൽ, സുനിൽ ജോർജ് കണ്ടത്തിൻ തൊടുകയിൽ, ഷീബ ഫ്രാൻസിസ് താന്നിയിൽ. 

കൊടുവള്ളി ബ്ലോക്ക്‌ ഡയറി ഫാം ഇൻസ്‌ട്രക്ടർ സുമില കെ.പി യോഗനടപടികൾ നിയന്ത്രിച്ചു.തുടർന്ന് നടന്ന അനുമോദന യോഗം യൂ. ഡി. എഫ്. ജില്ലാ ചെയർമാൻ വി. ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോബി ഇലന്തൂർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അലക്സ്‌ തോമസ് മുഖ്യ പ്രഭാഷണം നടത്തി.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ, ബേബി വളയത്തിൽ, ആഗസ്‌തി പല്ലാട്ട്, തോമസ് പാലത്തിങ്കൽ, എന്നിവർ പ്രസംഗിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only