Feb 9, 2026

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കാസർകോട്: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്‌മ(25) ജീവനൊടുക്കി. കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.


രേഷ്മ ആദ്യ ഭർത്താവുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയിരുന്നു. തുടർന്ന് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞദിവസം ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നതായാണ് വിവരം. ഇതേതുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

ഇൻസ്റ്റ​ഗ്രാമിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രേഷ്മ കാസർകോട് ആദൂർ ആലന്തടുക്കയിലെ ഗംഗാധരൻ്റെ മകളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only