Feb 26, 2026

എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി


കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിക്ഷേധപ്രകടനം നടത്തി.
 കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ മന്ത്രിയെ അക്രമിക്കുന്ന സംഭവം ഉണ്ടായത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട കോൺഗ്രസ് നേതൃത്ത്വം അക്രമം സംഘടിപ്പിച്ച് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമം. 
    
  ഇത്തരം സംഭവങ്ങളെ ജനങ്ങൾ ഒറ്റ കെട്ടായി എതിർക്കമെന്ന് എൽഡിഎഫ് അഭ്യർത്ഥിച്ചു.
എൽഡിഎഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ അത്യക്ഷത വഹിച്ചു. എൻസിപി ജില്ലാ വൈ: പ്രിസിഡണ്ട് പി പി ജോയി, സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗം ഷിജി ആൻ്റണി,പഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി, ബിന്ദു ജോർജ്, ബിനുരാജ്, സുജേഷ് വി ബി , ശ്രീജിത്ത് യു.കെ, കെ.എം വിലാസിനി, എ.എം ഫൈസൽ, രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു. സി പി ഐ (എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ് രാജു സ്വാഗതവും, സി ഡി എസ് ചെയർപേഴ്സനും മഹിള അസോസിയേഷൻ സെക്രട്ടറിയുമായ നിഷ റെജി നന്ദിയും പറഞ്ഞു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only