കോടഞ്ചേരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനത്തിന്റെ 17ാം മത് സുവിശേഷ മഹായോഗത്തിന്റെ കൊടിയേറ്റ്, ലോഗോസ് 2026, പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. വേളംകോട് സെന്റ് മേരീസ് യാക്കോബായ സൂനോറേ പള്ളി അങ്കണത്തിൽ വെച്ച് ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ സുവിശേഷ മഹായോഗം നടക്കും. ഡയറക്ടർ ഫാ. സ്കറിയ ഈന്തലാoകുഴിയിൽ, ഫാ. അനീഷ് കവുങ്ങുംപിള്ളിയിൽ, ഫാ.സിജോ താന്നിയാം കട്ടയിൽ, ഫാ. ക്രിസ്പിൻ ,ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, ഫാ. അജു വയലിൽ, ഫാ.ബിജോയ് അറാക്കൂടി, ഫാ.റെജി കോലാനിക്കൽ, സഭാ വർക്കിംഗ് കമ്മറ്റി മെമ്പർ ബേബി ജേക്കബ് പീടിയേക്കൽ, ജോ.സെക്രട്ടറി ബിജു കരിക്കാംചിറ, സന്തോഷ് മാളിയേലിൽ, വർഗീസ് പടയാട്ടിൽ, കെ. എം പൗലോസ് കളപ്പാട്ട്, വി.എം. കുര്യൻ, സന്തോഷ് പോൾ എന്നിവർ നേതൃത്വം നൽകി.
നാളെ വൈകുന്നേരം 3 മണിക്ക് വൈദീകർക്കും സൺഡേ സ്ക്കൂൾ അദ്ധ്യാപകർക്കുമുള്ള ക്ലാസിന് വെട്ടിക്കൽ സെമിനാരി ഡയറക്ടർ ഫാ.ബിജു പാറേക്കാട്ടിൽ നേതൃത്വം നൽകും. 5.45 സന്ധ്യാ പ്രാർത്ഥന, 6ന് ഗാന ശുശ്രൂഷ, 6.30 ന് ബൈബിൾ വായന, 6.40ന് സ്വാഗതം ഫാ. സ്കറിയ ഈന്തലാoകുഴിയിൽ, 6.50 ന് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത സുവിശേഷ മഹായോഗം ഉദ്ഘാടനവും വചന സന്ദേശവും നൽകും.
28ന് ശനി ഉച്ചകഴിഞ്ഞ് 3 ന് വനിതാ സമാജം & എൽ ഡോഴ്സ് ഫോറം ക്ലാസിന് പ്രശസ്ത ഫാമിലി കൗൺസലർ ഗ്രസ് ലാൽ കോട്ടയം നേതൃത്വം നൽകും. തുടർന്ന് പുതിയ തദ്ദേശ സ്വയം ഭരണ വകുപ്പ് സാരഥികളെ ആദരിക്കൽ. 5.45 ന് സന്ധ്യാ പ്രാർത്ഥന, 6.15 ഗാന ശുശ്രൂഷ, 6.55 ബൈബിൾ വായന,7 മണി- ആമുഖ സന്ദേശം ഫാ.റെജി കോലാനിക്കൽ, തുടർന്ന് കോതമംഗലം സെന്റ് ജോൺസ് ധ്യാന കേന്ദ്രത്തിലെ ഫാ. ജിനോ ജോസ് കരിപ്പക്കാടൻ വചന സന്ദേശത്തിന് നേതൃത്വം നൽകും.
മാർച്ച് 1 ന് ഞായർ വൈകു. 3 മണി - യൂത്ത് അസോസിയേഷൻ & ഉദ്യോഗസ്ഥ കൂട്ടായ്മ സമ്മേളനം- മോട്ടിവേഷനൽ സ്പീക്കർ ഷാജൂ കോട്ടുകുടിയിൽ നേതൃത്വം നൽകും. 5.45ന് സന്ധ്യാ പ്രാർത്ഥന, 6.15 ന് ഗാന ശുശ്രൂഷ, 6.55 ന് ബൈബിൾ വായന, 7ന് ഫാ. അനീഷ് കവുങ്ങുംപിള്ളിയിൽ ആമുഖ സന്ദേശം നൽകും. 7.15 ന് കണ്ടനാട് ഭദ്രാസനത്തിലെ ഫാ. ബൈജു കുരിക്കുന്നേൽ വചന സന്ദേശത്തിന് നേതൃത്വം നൽകും. 9 ന് നന്ദി പ്രകാശനത്തോടെ 3 ദിവസത്തെ സുവിശേഷ മഹായോഗo സമാപിക്കുമെന്ന് ഭദ്രാസന ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ.സ്കറിയ ഈന്തലാoകുഴിയിൽ, സെക്രട്ടറി സന്തോഷ് മാളിയേലിൽ എന്നിവർ അറിയിച്ചു.
Post a Comment