Feb 10, 2026

വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കോടഞ്ചേരി: മൈക്കാവ് ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മൈക്കാവ് ടൗണിലെ റേഷൻ വ്യാപാരിയായിരുന്ന ഇദ്ദേഹത്തെ ഇന്ന് പുലർച്ചെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തെ തളർത്തിയ വലിയൊരു വിയോഗത്തിന്റെ വേദനയിലായിരുന്നു പൗലോസ്. മൂന്ന് മാസം മുൻപാണ് ഇദ്ദേഹത്തിന്റെ മകൻ ഷിബു അർബുദം ബാധിച്ച് അന്തരിച്ചത്. മകന്റെ വേർപാട് നൽകിയ മാനസിക വിഷമത്തിലായിരുന്നു പൗലോസ് എന്ന് പറയപ്പെടുന്നു.

* ഭാര്യ: ലീലാമ്മ
* മകൾ: ഷിബി (ഇസ്രായേൽ)
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only