കോടഞ്ചേരി : സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ പ്രൗഡഗംഭീരമായി നടത്തി. പരിശീലനം പൂർത്തിയാക്കിയ 44 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിനായി അണിനിരന്നത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കെ പരേഡ് അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
പി ടി എ പ്രസിഡണ്ട് ചാൾസ് തയ്യിൽ അധ്യക്ഷത വഹിച്ച പരിപാടി സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ബിനു ജോസ്, സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ് , അനില അഗസ്റ്റിൻ, എന്നിവർ പ്രസംഗിച്ചു.ഡ്രിൽ ഇൻസ്ട്രക്ടർമാരായ, എ.എസ് ഐ ജിനേഷ് കുര്യൻ , എ.എസ് ഐ ബീന സി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുനീർ എൻ.കെ ,അധ്യാപക പ്രതിനിധി സബിത ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
രണ്ടു വർഷത്തെ പരീശീലനം പൂർത്തിയാക്കിയ Spc വിദ്യാർത്ഥികൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ച്ചവെച്ചത്.
Post a Comment