കോടഞ്ചേരി : സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്ൽ പുരുഷവിഭാഗം ഫൈനലിൽ പത്തനംതിട്ടയെ 38-39 ന് തോൽപ്പിച്ച് പാലക്കാട് ചാമ്പ്യൻമാരായി. കണ്ണൂർ, എറണാകുളം ജില്ലകൾ മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് മരിയൻ തീർത്ഥാടന കേന്ദ്രം റക്ടർ ഫാ.കുര്യാക്കോസ് ഐളമ്പിൽ ട്രോഫികൾ നൽകി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് ആരംഭിച്ച വനിതാ വിഭാഗം. മത്സരത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകൾ സെമി ഫൈനലിൽ പ്രവേശിച്ചു.വനിതാ വിഭാഗം സെമീ ഫൈനൽ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും.
Post a Comment