ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ജനപ്രീതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി സബ്‌സ്‌ക്രൈബർമാരെന്ന അപൂർവ്വ നേട്ടം പിന്നിട്ടു. ഇതോടെ ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോകനേതാവ് എന്ന ഖ്യാതിയും പ്രധാനമന്ത്രിക്ക് സ്വന്തമായി.
ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ നേതാക്കളെക്കാൾ ബഹുദൂരം മുന്നിലാണ് മോദിയുടെ സ്ഥാനം. പട്ടികയിൽ രണ്ടാമതുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്‌സ്‌ക്രൈബർമാർ മാത്രമാണുള്ളത്. ഡൊണാൾഡ് ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ ഫോളോവേഴ്‌സ് പ്രധാനമന്ത്രിക്കുണ്ട്. ഇന്ത്യയിലെ മറ്റു രാഷ്ട്രീയ കക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയെക്കാൾ മൂന്ന് മടങ്ങും ആം ആദ്മി പാർട്ടിയെക്കാൾ നാല് മടങ്ങും സബ്‌സ്‌ക്രൈബർമാർ മോദിയുടെ ചാനലിനുണ്ട്.
നേരത്തെ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന റെക്കോർഡും നരേന്ദ്ര മോദി സ്വന്തമാക്കിയിരുന്നു. 204-ലാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അംഗമായത്. തനതായ ഡിജിറ്റൽ കാമ്പയിനുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന പ്രധാനമന്ത്രിയുടെ ശൈലിക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post a Comment