കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. പഞ്ചായത്തിലെ തെരുവുനായ്ക്കൾ കൂടുതൽ കാണപ്പെടുന്ന മുരിങ്ങും പുറായി, കാരശ്ശേരി ജംഗ്ഷൻ, കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശ്ശേരി, ചോനാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവെപ്പ് നടത്തിയത്. പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് പ്രസിഡന്റ് ശ്രീ ജി അബ്ദുൾ അക്ബർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൾ ആരിഫ്, ഡോ വിനീഷ് എൻ, വെറ്ററിനറി സർജൻ, ശ്രീ പ്രസന്നകുമാർ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, ശ്രീ ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
Post a Comment