Mar 6, 2026

ഫ്ലാഗ് പോൾ' വെഞ്ചിരിപ്പ് കർമ്മം നടത്തി


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി സ്ഥാപിച്ച 'ഫ്ലാഗ് പോൾ' വെഞ്ചിരിപ്പ് കർമ്മം നടത്തി.കോടഞ്ചേരി സെൻ്റ് മേരീസ് ഫെറോന ചർച്ച് സഹവികാരിമാരായ ഫാ.സെബാസ്റ്റ്യൻ പല്ലാട്ട്,ഫാ.മൈക്കിൾ നീലംപറമ്പിൽ എന്നിവർ ചേർന്നാണ് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചത്.


ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.'ഫ്ലാഗ് പോൾ' ന് സംഭാവന നൽകിയ ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സണ്ണി പുതുശ്ശേരി,ഭാര്യ മോളി വർക്കി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബു പുതിയേടത്ത്,വാർഡ് മെമ്പർ അലക്സ് തോമസ്,പി.ടി.എ വൈസ് പ്രസിഡൻ്റ് ജോഷി തോമസ് എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.

സ്കൂളിലെ അദ്ധ്യാപക - അനദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only