Mar 5, 2026

അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡ്* *അഴിമതിയിൽ വിജിലൻസ് അന്വേഷിക്കണം എന്ന് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിഷാദ് വീച്ചി


കോടഞ്ചേരി:7 മീറ്റർ വീതിയിൽ ടാർ റോഡ് രണ്ട് സൈഡിലും ഡ്രെയിനേജ് ഫുട്പാത്ത് യൂട്ടിലിറ്റി ഡക്ട്, സംരക്ഷണഭിത്തി എന്നിവയെല്ലാം വിഭാവനം ചെയ്തു 84 കോടി രൂപ എസ്റ്റിമേറ്റ് ഇട്ട് എട്ടുവർഷം മുൻപ് പണി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യൻ മുഴി റോഡ് പണിപൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നത് അഴിമതി ആരോപണം മറച്ചുവെക്കാനുള്ള ഗൂഢശ്രമമെന്ന് നിഷാദ് വീച്ചി ആരോപിച്ചു.

10 മീറ്റർ വീതിയിൽ  സൗജന്യമായി നാട്ടുകാർ സ്ഥലം വിട്ടുകൊടുത്ത്  റോഡ് പണിയാൻ എട്ടുവർഷത്തോളം എടുത്ത് നാട്ടുകാരേ കഷ്ടപ്പെടുത്തിയിട്ടും റോഡിന് വീതി കുറച്ചത്  ഭാവി വികസനത്തെ തടയുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും. അച്ഛൻ കടവ് ഭാഗത്ത് പുഴയോരം  കെട്ടി റോഡിന് സംരക്ഷണഭിത്തി ഒരുകാത്തത്  അപകട കെണിയാണെന്ന്  അദ്ദേഹം ആരോപിച്ചു.

ഏഴു മീറ്റർ ടാർ ചെയ്യുന്നതിന് രണ്ടു ഭാഗമായി ടാറിങ് മെഷീൻ പ്രവർത്തിക്കേണ്ടിവരും അധിക മെറ്റീരിയൽ ചെലവും വരും എന്നാൽ അഞ്ചര മീറ്റർ ആക്കുന്നത് വഴി ഒറ്റ തവണ ടാറിങ് മെഷീൻ പ്രവർത്തിപ്പിച്ച് ടാറിങ് പൂർത്തിയാക്കാൻ കഴിഞ്ഞതുവഴി കോടികളുടെ ലാഭമാണ് കരാറുകാർക്ക് ഉണ്ടായത് ബാക്കി ഭാഗത്ത്  മണ്ണ് ഫില്ലിംഗ് ചെയ്തു  രണ്ട് സൈഡിലും കൂടിയായി ഒന്നര മീറ്റർ ഇൻറർലോക്ക്  ഇട്ടപ്പോൾ  അടുത്തകാലത്തൊന്നും  വീതി കൂട്ടി ടാർ ചെയ്യാൻ കഴിയില്ല എന്നും, വളവുകൾ കൂടുതലുള്ള കോടഞ്ചേരി തിരുവമ്പാടി ഭാഗം യാത്ര ദുഷ്കരമാക്കി, കൂടാതെ വീതി കുറഞ്ഞ ഈ ഭാഗത്ത് നടുഭാഗത്തും രണ്ട് സൈഡിലുമായി റിഫ്ലക്ടറുകൾ സ്ഥാപിച്ചത് വഴി വാഹന യാത്ര ദുഷ്കരമാക്കുന്നു.

മലയോര ഹൈവേ പണിയുന്നതിനേക്കാൾ അധികം പൈസ കിലോമീറ്റർ ചെലവഴിച്ച ഈ റോഡ്  അതിൻറെ പകുതി സൗകര്യങ്ങൾ പോലും ഇല്ലാതെ പണിതതിൽ കരാറുകാരെ സഹായിക്കാൻ ഇടപെട്ട  എംഎൽഎ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്  അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്ന പെരുവല്ലി കോടഞ്ചേരി തോട്ടുമുഴി പള്ളിപ്പടി ഇലന്തുകടവ് റോഡിന് 15 കിലോമീറ്റർ അഞ്ചര മീറ്റർ വീതിയിൽ മെക്കാടം ടാറിങ് റോഡിന് 15 കോടിക്ക് തീർത്തപ്പോൾ  ആണ് ഇവിടെ 21 കിലോമീറ്റർ റോഡിന് 92 കോടി മുടക്കിയിട്ടും തീരാത്തത്.

അഗസ്ത്യമുഴി തിരുവമ്പാടി ഭാഗത്ത് 7 മീറ്റർ ടാർ റോഡ് ഒന്നര മീറ്റർ ഇൻറർലോക്ക് അടക്കം 10 മീറ്ററും ഉപയോഗപ്പെടുത്തി റോഡ് നിർമ്മിച്ചു. എന്നാൽ കറ്റ്യാട് മുതൽ കോടഞ്ചേരി വരെ കേവലം അഞ്ചര മീറ്റർ ടാറിങ്ങും ഒന്നര മീറ്റർ ഇൻറർലോക്ക് ബാക്കി കാടുപിടിച്ചു കിടക്കുന്നു, കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെ 7 മീറ്റർ ടാറിങ് മാത്രം. കൈതപ്പൊയിൽ അങ്ങാടി മുതൽ കളപ്പുറം കുരിശുപള്ളി വരെ ഇൻറർലോക്ക് ചെയ്തതുപോലെ കോടഞ്ചേരി വരെ കൂടി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

21 കിലോമീറ്റർ റോഡിൽ 92 കോടി ചിലവായത് എന്നാണ് എംഎൽഎ പറയുന്നത്  കൃത്യസമയത്ത് പണിപൂർത്തിയാക്കാതെയും വീതി കുറച്ചു  ഗ്രിപ്പ് ഇല്ലാത്ത ഇൻറർലോക്ക് പാകിയത് അപകട സാധ്യത വർദ്ധിപ്പിച്ചിട്ടും , ഇൻറർലോക്ക് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി തടി തപ്പാനുള്ള വ്യഗ്രതയാണ് എന്നാണ്  മനസ്സിലാകുന്നതെന്ന് ഇതിനെതിരെ ശക്തമായ പ്രക്ഷോപരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ്
 പ്രസിഡണ്ട്
അറിയിച്ചു. 

>

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only