കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിൽ സ്ഥാപിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രദേശത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുരിശുമലയിൽ പ്രത്യേക പ്രാർത്ഥന ഉള്ള സമയങ്ങളിൽ മാത്രമാണ് പുരോഹിതരും വിശ്വാസികളും ഈ സ്ഥലത്തേക്ക് കയറി ചെല്ലാറുള്ളൂ. ഈസ്റ്ററിന് ശേഷമുള്ള പുതുഞായറാഴ്ച്ചയാണ് സാധാരണയായി കുരിശുമല കയറ്റം ഉണ്ടാകുന്നത്. ഇതറിയാവുന്ന ഏതോ സംഘമാണ് കുരിശുമല കയറ്റം അടുത്ത സമയത്ത് മതവിദ്വേഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു നീച പ്രവർത്തിക്ക് തയ്യാറായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് നാടിൻ്റെ ആവശ്യമാണ്.
യോഗത്തിൽ ഷിബു പുതിയേടത്ത് അത്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ എസ് രാജു ബിന്ദു ജോർജ്, പി.ജി സാബു,എ.എം ഫൈസൽ , ഷിനോജ് വി.പി എന്നിവർ സംസാരിച്ചു.
Post a Comment