ബെംഗളുരു: മൃഗശാലയിൽ പതിവ് പരിശോധന നട-ത്തുന്നതിനിടയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമ-ണത്തിൽ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയൺ ആൻഡ് സഫാരി മൃഗശാലയിൽ കരാർ അടിസ്ഥാന-ത്തിൽ നിയമിതയായ ഡോക്ടറാണ് സമീക്ഷ.
വ്യാഴാഴ്ച രാത്രി 10.30ന് ഒരു സൺ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗർഭിണി-യായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാൻ പോയതാണ് ഡോക്ടർ. തെർമൽ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ-യ്ക്ക് വിധേയയാക്കുകയും ചെയ്തു. ചികിത്സയിലി-രിക്കെ വെള്ളിയാഴ്ചയാണ് ഡോക്ടർ മരിച്ചത്.
ഡോക്ടറെ ആക്രമിച്ച ഹിപ്പോയെ നാല് വർഷം മു-മ്പാണ് മൈസൂരു മൃഗശാലയിൽ നിന്ന് ശിവമൊഗ്ഗ സഫാരിയിലേക്ക് കൊണ്ടുവന്നത്. ഗർഭിണിയായതി-നാൽ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നാലു ദി-വസം മാത്രമാണ് പ്രസവിക്കാനുണ്ടായിരുന്നത്. ബെംഗളൂരുവിൽ താമ-സിക്കുന്ന സമീക്ഷ ബിസിനസുകാരനായ ധ്രുവ കുമാ-റിന്റെയും ഷൈലജയുടെയും ഏക മകളായിരുന്നു. ബെംഗളൂരുവിലും ശിവമൊഗ്ഗയിലും വെറ്ററിനറി ബി-രുദം പൂർത്തിയാക്കിയ ശേഷം ഒന്നരമാസം മുമ്പാണ് പ്രത്യേക പരിശീലനത്തിനായാണ് മൃഗശാലയിൽ എത്തിയത്.
Post a Comment