Mar 9, 2026

അധ്യാപികക്കെതിരെ കുട്ടികളും രക്ഷിതാക്കളും കൊടുത്ത പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു


മുക്കം: എൽ എസ് എസ് പരീക്ഷ തീരും മുമ്പേ ഉത്തരകടലാസ് വാങ്ങിയ അധ്യാപികക്കെതിരെ കുട്ടികളും രക്ഷിതാക്കളും കൊടുത്ത പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം AEO ഓഫീസിലേക്ക് നടത്തിയ മാർച്ച്
യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ശ്രീ വി ശ്രീഹരി നിർവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്രീ പി എസ്സ് അഖിൽ അദ്ധ്യക്ഷൻ ആയ മാർച്ച് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ,ന്യൂന പക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം ജെ അഗസ്റ്റിൻ മാസ്റ്റർ ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രജീഷ് പൂക്കാട്ടു, തങ്കച്ചൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിനോജ് ചേറ്റൂർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ സുന്ദരൻ സി, സി കെ വിജയൻ, സവിൻ കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ അഖിൽ ശ്രീധരൻ, അനുഷാജ് എന്നിവർ നേതൃത്വം നൽകി 
. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ കെ എസ്സ് ജിതേഷ് സ്വാഗതവും പ്രമോദ് കുമാർ ജി നന്ദിയും പറഞ്ഞു.

 മാർച്ചിനുശേഷം ഓഫീസിൽ പോയി AEO ക്ക് പകരം ചാർജ് ഉള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only