കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. സമരം ചെയ്യാനിറങ്ങിയ നഴ്സുമാരെ തടഞ്ഞതാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായുമാണ് ആരോപണം. മാത്രമല്ല സമരം ചെയ്താൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് മാനേജ്മെൻ്റ് ഭേഷണിപ്പെടുത്തിയതായും നേഴ്സുമാർ പറഞ്ഞു. മിനിമം വേതനം 40,000 രൂപ ആക്കണമെന്ന് ആവശ്യവുമായി സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് മുതൽ പണിമുടക്കി സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുൾപ്പെടെ നഴ്സുമാർ പണിമുടക്കി സമരം നടത്തുന്നത്. ഇതിനിടെയായിരുന്നു നേഴ്സുമാരും മാനേജ്മേറ്റും തമ്മിൽ സംഘർഷമുണ്ടായത്.ഇന്ന് സമരത്തിനിറങ്ങുമെന്ന വിവരം ഇന്നലെ രാത്രി തന്നെ നേഴ്സുമാർ മാനേജ്മെൻ്റിനെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ നഴ്സുമാർക്ക് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചെന്നും യുഎൻഎ ഭാരവാഹികൾ പറയുന്നു. ഇന്ന് സമരത്തിന് കൂടുതൽ നഴ്സുമാർ എത്തിയിരുന്നു. ഇവരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തുവെന്നും നഴ്സുമാർ ആരോപിക്കുന്നു. സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും. അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ ആശുപത്രി അധികൃതർ നൽകുന്നില്ലെന്നും. ഇന്ന് ജോലി ചെയ്യാത്ത മുഴുവൻ സ്റ്റാഫുകളേയും ടെർമിനേറ്റ് ചെയ്യുമെന്നുമാണ് ആശുപത്രി മാനേജ് മെൻ്റിൻ്റെ ഭീഷണിയെന്നും നഴ്സുമാർ പറയുന്നു. അതേസമയം, നേഴ്സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്മെൻ്റ് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികരണങ്ങളൊന്നും ആശുപത്രിയുടെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മിനിമം വേതനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം കനക്കുന്നത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പ് ലഭിച്ചതോടെ നഴ്സുമാർ സമരം അവസാനിപ്പിച്ചിരുന്നു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ചകൾ തുടരും.
Post a Comment