കോടഞ്ചേരി:നോളജ് സിറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന മനുഷ്യര്‍ക്കായി പ്രാര്‍ഥന നടത്തുന്നതിനായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സമാധാന പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലാണ് ലോക സമാധാനത്തിനായുള്ള പ്രര്‍ഥനാ സമ്മേളനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തോളം ആളുകള്‍ സംബന്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായുള്ള വിശ്വാസികളാണ് നോളജ് സിറ്റിയിലെത്തിയത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സമാധാന സന്ദേശ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വിവിധ കീര്‍ത്തനങ്ങളുടെ ആലാപനവും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും പ്രാര്‍ഥനയും അനുസ്മരണവും നടന്നു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കോളശ്ശേരി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, ജലീല്‍ സഖാഫി കടലുണ്ടി സംസാരിച്ചു. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഹാജി അസീസ് സേട്ട് ചെന്നൈ, ലിന്റോ ജോസഫ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, എന്‍ കെ അക്ബര്‍ എം എല്‍ എ (ഗുരുവായൂര്‍) സംബന്ധിച്ചു.
രാവിലെ ഒമ്പത് മണിക്ക് നടന്ന ഖുര്‍ആന്‍ പാരായണ സദസ്സോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നൂറുക്കണക്കിന് ഖുര്‍ആനുകള്‍ പാരായണം ചെയ്ത് സമര്‍പ്പിച്ചാണ് യുദ്ധക്കെടുതിയുടെ ശമനത്തിനായി പ്രാര്‍ഥന നടത്തിയത്. സയ്യിദ് ഐദ്രോസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
Post a Comment