കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ - തിരുവമ്പാടി-അഗസ്ത്യമുഴി റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം കൈതപ്പൊയിലിൽ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
തുടർന്ന് കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ പ്രസ്തുത റോഡിലൂടെ റോഡ് ഷോയും നടത്തി.
കൈതപ്പൊയിൽ മുതൽ അഗസ്ത്യാമുഴി വരെ 21 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് 90.8 കോടി മുതൽമുടക്കിലാണ് നിർമ്മിച്ചത്. വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് എളുപ്പത്തിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് ഈറോഡ്.
Post a Comment