കൂടരഞ്ഞി : മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ദീപിക റിപ്പോർട്ടറും “കൂടരഞ്ഞി വാർത്ത” ഗ്രൂപ്പ് അഡ്മിനുമായ പ്രതീഷ് ഉദയന് സമ്മാനിച്ചു. ടൗൺ സാംസ്കാരിക നിലയം ഹാളിൽ ചേർന്ന യോഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്കുട്ടി ക
ക്കാടംപൊയിൽ മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പള്ളിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദർശ് ജോസഫ്, തോമസ് പാണ്ട്യാലപടവിൽ, റോയി ആക്കേൽ, എം.കെ. സജയ്, വിനോദ് മഞ്ഞപ്പാറ.

വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് മിനർവ ഷുക്കൂർ, ഗ്രീൻസ് കൂടരഞ്ഞിയുടെ പ്രസിഡന്റ് ബാബു ചെല്ലന്തറയിൽ, ഓയിസ്ക പ്രസിഡന്റ് ജോസ് കുഴുമ്പിൽ, സണ്ണി പെരുകിലംതറപ്പേൽ, അഡ്വ. സിബു തോട്ടത്തിൽ, അരുൺ കല്ലിടുക്കിൽ, ജോമ സുരേഷ് എന്നിവർ സംസാരിച്ചു.
മൗണ്ട് ഹീറോസ് അഡ്മിൻ അനീഷ് പുത്തൻപുര സ്വാഗതവും ജയേഷ് സ്രാമ്പിക്കൽ നന്ദിയും അറിയിച്ചു.
പണവും സ്വർണാഭരണങ്ങളും ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായ റോസമ്മ വിൽസനും ഓട്ടോറിക്ഷ ഡ്രൈവർ ലിജോ ജോസിനും പ്രത്യേകം ആദരം നൽകി.
Post a Comment