Mar 1, 2026

മുത്തേരി കല്ലുരുട്ടി റോഡ് നാടിന് സമർപ്പിച്ചു.


മുക്കം:                         കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി 5.41 കോടി രൂപ അനുവദിച്ച മുക്കം നഗരസഭയിലെ നവീകരിച്ചു നാടിനു സമർപ്പിച്ചു. ഡി ജെ പാർട്ടിയും വാഹന ഘോഷയാത്രയും അടക്കം ഗ്രാമത്തിന്റെ ഉദ്ഘാടനചടങ്ങ് നെല്ലിക്കാപൊയിലിൽ വെച്ച് പൊതുമരാമത്തു വകുപ്പുമന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് MLA അധ്യക്ഷത വഹിച്ച ചടങ്ങിന് PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജി സ്വാഗതം പറഞ്ഞു. മുക്കം നഗരസഭ ചെയര്പേഴ്സൻ അഡ്വ കെ പി ചാന്ദ്നി മുഖ്യാതിഥിയായി. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സി എ പ്രദീപ്കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ്‌ കെ, കൗൺസിലർമാരായ ഉഷാകുമാരി, ജിജി ജയരാജ്‌ എന്നിവരും കെ ടി ബിനു, ഭാസ്കരൻ നെല്ലിക്കൽ, പുഷ്പരാജൻ, ടാർസൻ ജോസ് എന്നിവർ സംസാരിച്ചു. PWD അസിസ്റ്റന്റ് എഞ്ചിനീയർ അതുൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഓവർസിയർ ഹിമ നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only