കാരശ്ശേരി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും (FHC) സംയുക്തമായി രാത്രികാല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി.
എഫ് എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ, എ ഇ മുഹമ്മദ് ഷാഫി സുധികുമാർ, ഷമീർ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. രാത്രികാലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Post a Comment