Mar 1, 2026

അത്യാവേശത്തിൽ റോഡ്, പാലം ഉദ്ഘാടനം.ചെയ്തു


മുക്കം:                         ചുള്ളിക്കാപറമ്പ് -കവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ ഉദ്ഘാടനം അത്യാവേശത്തിൽ നാടിന്റെ ആഘോഷമായി നടന്നു. സംസ്ഥാന ബജറ്റിൽ 8 കോടി രൂപ അനുവദിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചെറുവാടി കവിലട റോഡ് ആധുനിക രീതിയിൽ BM&BC നിലവാരത്തിലാണ് പരിഷ്കരണ പ്രവൃത്തി നടത്തിയത്. കൊടിയെത്തൂർ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കോട്ടമുഴി പാലം കാലപ്പഴക്കത്താൽ തകർന്നിരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ ചെലവിൽ കോട്ടമുഴി പാലവും സമീപന റോഡും നിർമ്മിച്ചിരിക്കുന്നത്.               കാവിലടയിൽ നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്ത ഉദ്ഘാടന ഘോഷയാത്രയിൽ ഡിജെ പാർട്ടിയും 100 കണക്കിന് വാഹനങ്ങളുടെ അകമ്പടിയും ചേർന്ന് കോട്ടമുഴിയിൽ എത്തിയ ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി.                         ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് MLA അധ്യക്ഷത വഹിച്ചു. പാലത്തിനും റോഡിനും സൗജന്യമായി സ്ഥലം വിട്ടു നൽകിയ കൊടിയത്തൂർ ജുമാ മസ്ജിദ് പ്രസിഡന്റി അബ്ദുൽ സലാമിനെ ചടങ്ങിൽ ആദരിച്ചു. കാരശ്ശേരി പ്രസിഡന്റ് ജി അബ്ദുൽ അക്ബർ, കൊടിയത്തൂർ പ്രസിഡന്റ് കവിത, കാരശ്ശേരി വൈസ് പ്രസിഡന്റ് എം ദിവ്യ, പഞ്ചായത്ത്‌ മെമ്പർമാർ, വി കെ വിനോദ്, കെ ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു. പാലങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത് സ്വാഗതവും അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only