Mar 1, 2026

കാരശ്ശേരിയിലെ ഗ്യാസ് ശ്മശാനം കൂടുതൽ ഉപയോഗപ്രദമാക്കാൻ നടപടിയുമായി ഗ്രാമപഞ്ചായത്ത്


മുക്കം: മലയോര മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ ഗ്യാസ് ശ്മശാനം നവീകരിക്കാൻ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഓടത്തെരുവിൽ 2017 ലാണ് ഗ്യാസ് ശ്മശനം പ്രവർത്തനം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ 5 വർഷക്കാലം അറ്റകുറ്റപണികൾ നടത്താതായതോടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് 7. 5 ലക്ഷം രൂപ ചിലവഴിച്ച് ശ്മശാനം നവീകരിക്കാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചത്.*
പ്യൂരിഫിക്കേഷൻ ഫിൽട്ടർ ടാങ്ക്, ബർണറുകൾ, ചിമ്മിനി കണക്ഷൻ പൈപ്പ്, ബെയറിംഗുകൾ മേൽക്കൂര എന്നിവ മാറ്റുന്നതിനും പെയിൻ്റിംഗ് ഉൾപ്പെടെ ചെയ്ത് ശ്മശാനം ഉപയോഗ യോഗ്യമാക്കുകയും ചെയ്യും.
ജില്ലയുടെ കിഴക്കൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവരുടെ ആശ്രയമാണ് ഈ ഗ്യാസ് ശ്മശാനം. മുൻ വർഷങ്ങളിൽ പല സമയങ്ങളിലും പ്രവർത്തനം തടസ്സപ്പെട്ടത് ദുരിതമായിരുന്നു. നവീകരണം പൂർത്തിയാവുന്നതോടെ ഈ അവസ്ഥക്കും മാറ്റം വരും 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only