
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നൂറാംതോട് പാലം പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അടിവാരത്തുനിന്ന് തുഷാരഗിരി-വട്ടച്ചിറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നൂറാംതോട് മുസ്‌ലിം പള്ളിക്ക് ഇടതു വശത്തുള്ള കരിമ്പ് റോഡില്‍നിന്ന് മുട്ടിത്തോട് വഴി പോകണം. അടിവാരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഇതേ റോഡ് വഴിയും ചാമുണ്ഡി പാലക്കല്‍ സ്‌കൂള്‍ റോഡ് വഴിയും പോകാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment