കോടഞ്ചേരി : തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിക്കാനുമായി കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.
ഷാജി മുട്ടത്ത് അത്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നിയേജമണ്ഡലം പ്രിസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ലിൻ്റോ ജോസഫ്, സിപിഐ (എം) ഏരിയാ കമ്മറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ, ആർജെഡി മണ്ഡലം പ്രസിഡണ്ട് ജയേഷ് ചാക്കോ, സി പി ഐ (എം) ലോക്കൽ സെക്രട്ടറി എ.എസ് രാജു എന്നിവർ പ്രസംഗിച്ചു. ഏരിയാകമ്മറ്റി അംഗം ഷിജി ആൻ്റണി സ്വാഗതം പറഞ്ഞു. ഷിബു പുതിയേടത്ത് നന്ദി പറഞ്ഞു.
ഭാരവാഹികളായി ചെയർമാൻ ഷാജി മുട്ടത്ത്, ജനറൽ കൺവീനർ ഷിജി ആൻ്റണി, ഖജാൻജി എ.എസ് രാജു എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
Post a Comment