Mar 5, 2026

കൈതപ്പൊയിൽ - അസ്ത്യൻ മുഴി റോഡ് ഉദ്ഘാടനം: യുഡിഎഫ് പ്രചരണം രാഷ്ട്രീയ പാപ്പരത്തം

കോടഞ്ചേരി: നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന കൈതപ്പൊയിൽ -അഗസ്ത്യൻ മുഴി റോഡിനെ സംബന്ധിച്ച് യുഡിഎഫ് നടത്തുന്ന കള്ള പ്രചരണവും, ബഹിഷ്കരണവും സ്വന്തം കഴിവ്കേട് മറക്കാനുള്ള ശ്രമമാണെന്ന് എൽഡിഎഫ് ആരോപിച്ചു.
        റോഡിൻ്റെ പണി പൂർണ്ണമായും പൂർത്തിയായതാണ് . ഇനി ഇതിൻ്റെ ചില അനുബന്ധ പ്രവർത്തികൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്ന് ഇതിലെ യാത്ര ചെയ്താൽ മനസിലാകുന്നതാണ്. ഇത് നടന്ന് കൊണ്ടിരിക്കുകയുമാണ്.  റോഡിൽ എവിടെയാണ് വിണ്ടുകീറിയതും കഴികളുള്ളതും എന്ന് യുഡിഎഫ് നേതാക്കൾ തന്നെ കാണിച്ച് തരണം. തീർത്തും അസംബന്ധങ്ങളായ ആരോപണങ്ങളുമായി രംഗത്ത് വരുന്നവർ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകും. അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന അഭിപ്രായത്തിൽ കഴമ്പുണ്ടെങ്കിൽ അതെന്താണെന്ന് തുറന്ന് പറയാനും, രേഖാമൂലം പരാതി ഉന്നയിക്കാനും ധൈര്യം കാണിക്കണം.
          കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന സമയത്ത് ഇന്നും പണിപൂർത്തിയാകാത്തതും, വൈദ്യതി കണക്ഷൻ പോലും ഇല്ലാത്തതുമായ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സും ഓഡിറ്റോറിയവും, പണി പൂർത്തിയാക്കാത്ത ലിഫ്റ്റും, മണ്ണും ചളിയും നിറഞ്ഞ ചളിക്കുഴിയിൽ ചില ഉപകരണങ്ങൾ കുത്തി നിർത്തി ഓപ്പൺ ജിം എന്നത് ഇന്നും പണി നടന്ന് കൊണ്ടിരിക്കുന്നതും വയനാട് എം പി പ്രിയങ്ക ഗാന്ധിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതും അടക്കമുള്ള കാര്യങ്ങൾ ജനം മറന്നിട്ടുണ്ടാകാനിടയില്ല.
      കേന്ദ്ര, കേരളഭരണ നേതൃത്ത്വം പതിറ്റാണ്ടുകളോളം കൈയ്യടക്കിവെച്ചിരുന്ന കാലത്ത് യുഡിഎഫ് എംഎൽഎ മാർക്ക് ഭരണത്തിൻ്റെ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ഉണ്ടായിട്ടും നാടിന് വേണ്ടി ഒന്നും ചെയ്യാതെ വികസനങ്ങളോട് പുറംതിരിഞ്ഞ് നിന്നവർ കഴിഞ്ഞ കാലങ്ങൾ ഈ നാട് അത്രവേഗം മറക്കും എന്ന് കരുതരുത്.
      ഉദ്ഘാടന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രിസിഡണ്ട് അത്യക്ഷത വഹിക്കുകയും, വൈസ് പ്രിസിഡണ്ട് അടക്കമുള്ള യുഡിഎഫ് മെമ്പർമാർ സഹകരിക്കുകയും ചെയ്തതാണ്. സ്വാഗത സംഘം ചെയർമാൻ പഞ്ചായത്ത് പ്രിസിഡണ്ടാണ്. അന്നൊന്നും തോന്നാത്ത വെളിപാട് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടാകുന്നത് എൽഡിഎഫ് നേതൃത്ത്വത്തിൽ നടത്തിയിട്ടുള്ള വൻവികസന മുന്നേറ്റത്തിന് രാഷ്ട്രീയത്തിലധീതമായി ജനങ്ങൾ നൽകുന്ന പിന്തുണ കണ്ട് വിറളി പിടിച്ചിട്ടാണ് എന്ന് പൊതുജനം തിരിച്ചറിയും. 
        യോഗത്തിൽ ജോസ് ഐരാറ്റിൽ അത്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ, ഷിജി ആൻ്റണി, സിബി കളരിത്തറ, ജോർജ്കുട്ടി വിളക്കുന്നേൽ, പി പി ജോയി, പുഷ്പ സുരേന്ദ്രൻ,ജയേഷ് ചാക്കോ, എ.എസ് രാജു., പി.ജെ ജോൺസൺ, കെ.എം ജോസഫ്, സത്യൻ ചോലയിൽ, റൂബി തമ്പി, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു. ഷിബു പുതിയേടത്ത് സ്വാഗതവും ജോസ് കുന്നത്ത് നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only