Mar 21, 2026

പള്ളിമലയിൽ കുരിശു തകർത്ത പ്രദേശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ സന്ദർശിച്ചു


കോടഞ്ചേരി:
കോടഞ്ചേരി പള്ളി മലയിൽ കുരിശു തകർത്ത സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേ മുറിയിൽ, മിനി സണ്ണി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി, ബാബുപട്ടരാട്, ബിന്ദു ജോർജ്, റോയി കുന്നപ്പള്ളി, ബേബി വളയത്തിൽ,ശിവദാസൻ താഴെ പാലാട്ട്, ചന്ദ്രൻ സി കെ, നാൻസി ജോഷി എന്നിവരുടെ നേതൃത്വത്തിൽ കുരിശടിയും പരിസരപ്രദേശങ്ങളും സന്ദർശിച്ചു സെന്റ് മേരിസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ പള്ളി കമ്മിറ്റി ട്രസ്റ്റിമാർ പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവരെ സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ കുരിശ് തകർത്ത സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ കോടഞ്ചേരി പൗരാവലിയുടെ പ്രതിഷേധം രേഖപ്പെടുത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ഉറപ്പു നൽകി. മേഖലയിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിനും കോടഞ്ചേരിയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരി ഇടവക സമൂഹം ജാതിമത വർഗ്ഗ വർണ്ണ ചിന്തകൾക്ക് അതീതമായി ചെയ്ത സേവനങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘവും അനുമോദിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only