Mar 22, 2026

കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ HPV വാക്‌സിനേഷൻ തുടങ്ങി


കോടഞ്ചേരി FHC യിൽ 14-വയസ്സ് പൂർത്തി ആയവരും, 15-വയസ്സ് പൂർത്തി ആകാത്തവരും ആയ പെൺകുട്ടികൾക്കായ് ഗർഭാശയഗള ക്യാൻസർ തടയുന്നതിന്റെ ഭാഗമായി HPV വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ചു. വാക്‌സിൻ നൽകിയ കുട്ടികൾക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. എല്ലാ ശനിയാഴ്ച കളിലും രാവിലെ ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്കായ് HPV വാക്‌സിനേഷൻ തുടരുന്നതാണ് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.പ്രോഗ്രാമിന് PHN ഖദീജ M, HI ഷെനില ഫ്രാൻസിസ്, വിജീഷ്,jhi- ജോബി ജോസഫ്, സിജോയ്, jphn -സുനി പി, ലിജി, mlsp ബിന്ദു എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only