Apr 6, 2026

വീട്ടില്‍ വോട്ട്’ ;കോഴിക്കോട് ജില്ലയില്‍ രേഖപ്പെടുത്തിയത് 18,462 വോട്ടുകൽ


കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ജില്ലയില്‍ പൂര്‍ത്തിയായി. 85 വയസ്സിന് മുകളിലുള്ള 11,796 പേരും ഭിന്നശേഷിക്കാരായ 6,666 പേരും ഉള്‍പ്പെടെ 18,462 പേരാണ് വീട്ടില്‍ വോട്ട് ചെയ്തത്. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളിലുള്ള 12,260 പേരുടെയും ഭിന്നശേഷിക്കാരായ 6,783 പേരുടെയും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഇതില്‍ 96.94 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തിയത്. ജില്ലയില്‍ 257 ടീമിനെയാണ് ഹോം വോട്ടിങ്ങിനായി നിയോഗിച്ചിരുന്നത്. രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചായിരുന്നു വോട്ടിങ്. ബാലറ്റ് സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റീല്‍ സ്യൂട്ട്‌കേസാണ് ഉപയോഗിച്ചത്. സുതാര്യത ഉറപ്പാക്കാന്‍ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. നാദാപുരം മണ്ഡലത്തിലാണ് കൂടുതല്‍ ഹോം വോട്ടര്‍മാര്‍ -1,782. കുറവ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് -849.

വിവിധ മണ്ഡലങ്ങളില്‍ വീട്ടില്‍നിന്ന് വോട്ട് ചെയ്തവര്‍:

വടകര -1,375
കുറ്റ്യാടി -1,391
നാദാപുരം -1,782
കൊയിലാണ്ടി -1,317
പേരാമ്പ്ര -1,646
ബാലുശ്ശേരി -1,675
എലത്തൂര്‍ -1,694
കോഴിക്കോട് നോര്‍ത്ത് -1,298
കോഴിക്കോട് സൗത്ത് -849
ബേപ്പൂര്‍ -1,103
കുന്ദമംഗലം -1,607
കൊടുവള്ളി -1,341
തിരുവമ്പാടി -1,384




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only