കോട്ടയം: വേനലിൽ ചരക്ക് ലഭ്യത കുറഞ്ഞതോടെ റബർ വിലയിൽ വീണ്ടും കയറ്റം. 2024 ഓഗസ്റ്റ് പത്തിന് ലഭിച്ച 247 രൂപയാണ് ഇതുവ രെയുള്ള റിക്കാർഡ് വില. അന്ന് റബർ ബോർഡ് വിലയേക്കാൾ കിലോയ്ക്ക് 12 രൂപ ഉയരത്തിൽ വ്യാപാരം നടന്നു. നിലവിലെ സാഹചര്യത്തിൽ റബർ ഷീറ്റ് വില വീണ്ടുമൊരു റിക്കാ ർഡ് കുറിക്കാനുള്ള സാധ്യത ഏറെയാണ്.
ഇന്നലെ ആർഎസ്എസ് നാലിന് 231 രൂപ യും ഗ്രേഡ് അഞ്ചിന് 226 രൂപയുമായിരുന്നു വില. അതേസമയം, ബാങ്കോക്ക് വില 33 രൂപ ഉയരത്തിലാണ്. വ്യാപാരികൾ കിലോയ്ക്ക് മുന്നു രൂപ വരെ അധികം നൽകി ഷീറ്റ് വാങ്ങി. വിദേശവില ദിവസവും റിക്കാർഡ് കുറിച്ച് മുന്നേറുന്ന സാഹചര്യത്തിൽ ആഭ്യന്തര വില അടുത്തയാഴ്ച്ച 240 കടന്നേക്കുമെന്നാണ് മാർക്കറ്റ് സൂചന. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ റബർ ഇറക്കുമതി പരിമിതമാണ്.
മുൻ മാസങ്ങളിലെ വിദേശ ഓർഡറുകളിൽ കടൽ പ്രതിസന്ധി മൂലം ചരക്ക് വരവ് കുറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിദേശ വരവ് നിലച്ചതോടെ സിന്തറ്റിക് റബറിന് വില കുത്തനെ ഉയർന്നു. ഇതോടെ ഷീറ്റ് റബറും ക്രംബും കൂടുതലായി വ്യവസായികൾ ഉപ യോഗിക്കുന്നതും വില കൂടാൻ കാരണമായി. മേയ് വരെ റബർ വില ഉയർന്നു നിൽക്കുമെ ന്നാണ് വ്യാപാരികൾ പറയുന്നത്. മേയിൽ മഴ ലഭിച്ചാലും ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യമില്ല. മഴമറയ്ക്ക് ആവശ്യമായ പ്ലാസ്റ്റിക്കിനും പശയ്ക്കും വില കൂടുക മാത്രമല്ല ലഭ്യതയുമില്ല.
ടാപ്പിംഗ് പുനരാരംഭിക്കാൻ ഒരു മാസം ബാക്കിനിൽക്കേ മാർക്കറ്റിൽ ചരക്ക് വരവ് നന്നേ കുറവാണ്. ഏറെ കർഷകരും ലാറ്റക്സിലേക്ക് മാറിയതും ഷീറ്റ് വില ഉയരാൻ ഇടയാക്കി. ര ണ്ടാഴ്ച്ചത്തെ മാന്ദ്യത്തിനുശേഷം ഒട്ടു പാലിനും ലാറ്റക്സിലും വില കയറിയതും കർഷകർക്ക് നേട്ടമായി. അതേസമയം, റബർ അധിഷ്ഠിത വ്യവസായ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഉത്പന്നങ്ങൾക്ക് ആവ ശ്യമായ കെമിക്കലുകൾക്കും മറ്റും വലിയ ക്ഷാ മമുണ്ട്. ഗ്യാസ് ക്ഷാമത്തെത്തുടർന്ന് ക്രംബ് ഫാക്ടറികൾ പലതും പൂട്ടി.
റബർ വ്യവസായത്തിന് ആവശ്യമായ രാസ വസ്തുക്കളുടെയും നൂലുകളുടെയും കമ്പിയു ടെയും ഇറക്കുമതി നിലച്ചത് വൻകിട, ചെറുകിട ഫാക്ടറികളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. ടയർ ഉത്പാദനച്ചെലവിന്റെ 40-45 ശതമാനവും പെട്രോ കെമിക്കൽ സാമഗ്രികൾക്കാണ്.
Post a Comment