Apr 25, 2026

ബ്രൌണ്‍ ഷുഗറുമായി യുവാക്കല്‍ പിടിയില്‍


കോഴിക്കോട് : ടൌണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന 16.91 ഗ്രാം ബ്രൌണ്‍ ഷുഗറുമായി മലപ്പുറം സ്വദേശികളായ പുളിക്കല്‍ കളത്തില്‍പുരയില്‍ വീട്ടില്‍ ഷൗക്കത്ത് അലി (34 വയസ്സ്) ചെറുകാവ് മുണ്ട്യാംകണ്ടി വീട്ടില്‍ സാലിഹ്. കെ (33 വയസ്സ് ) കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റെ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫും, ടൗൺ ഇൻസ്പെക്ടർ പ്രിയൻ എസ്.കെ. യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് കോഴിക്കോട് ആനിഹാള്‍ റോഡില്‍ വെച്ച് പിടികൂടിയത്.
                   25.04.2026 തിയ്യതി രാവിലെ ആനിഹാള്‍ റോഡിലുള്ള തിയോസഫിക്കല്‍ സൊസൈറ്റി എന്ന ബോര്‍ഡ് വെച്ച് കെട്ടിടത്തിന്റെ മുന്‍വശത്ത് വെച്ച് ഡാന്‍സഫ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഏറെ നാളായി ഡാന്‍സഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന പ്രതികള്‍ മുംബൈയില്‍ നിന്നും ബ്രൗൺഷുഗർ വാങ്ങി വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലാകുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് നഗരത്തിൽ മയക്കുമരുന്ന് വേട്ട നടക്കുന്നത്. പ്രതികൾ ധരിച്ചിരുന്ന പാന്റെിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇവർ കൊണ്ടോട്ടി, പുളിക്കൽ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്നും, പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്. കെ, മിജോ ജോസ്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർമാരായ സജീവൻ, രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിത്തു, ശ്രീജേഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ് പനായി, സരുൺ കുമാർ, ലതീഷ് , അഭിജിത്ത്, അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷ്ഹൂർ, തൗഫീക്ക്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only