യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ 12 ദിന യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് മജീദ് എത്തിയത്.
ഇറാനുനേരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രണങ്ങളിൽ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയി, സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് തുടങ്ങി ഭരണ-സൈനിക രംഗത്തെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്.
Post a Comment