മുക്കം: തിരുവമ്പാടി മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി സി. കെ. കാസിമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ. എം. സി. സി ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ മൂന്ന് ഗാനങ്ങൾ റിലീസ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ റിലീസിംഗ് നിർവ്വഹിച്ചു. കെ. എം. സി. സി പ്രസിഡണ്ട് ഇ. എ. നാസർ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ബാബു പൈക്കാട്ടിൽ, ജനറൽ കൺവീനർ വി. കെ. ഹുസൈൻ കുട്ടി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇൻചാർജ് യൂനുസ് പുത്തലത്ത്, ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, എം എസ് എഫ് ദേശീയ സെക്രട്ടറി ഷഹബാസ് ഹുസൈൻ, ജാർഖണ്ഡ് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി ഫസൽ ഇമാം, അബ്ദു കൊയങ്ങോറൻ, കെ. വി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, സൈത് ഫസൽ, എ.കെ. സാദിഖ്, സജിമോൻ കാരക്കുറ്റി, അക്ബർ പൂളപ്പൊയിൽ, മുജീബ് പാട്ടുകര, അനി കൊടിയത്തൂർ സംബന്ധിച്ചു.
Post a Comment