കോടഞ്ചേരി: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കോടഞ്ചേരി പഞ്ചായത്തിലെ നാല് സ്കൂളുകൾക്കും 100% വിജയം. കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ157 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 22 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 210 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും 18 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.
നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ 95 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ മുഴുവൻ കുട്ടികളും വിജയിക്കുകയും 7 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.
വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂളിൽ 108 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയപ്പോൾ മുഴുവൻ കുട്ടികളും വിജയിക്കുകയും 21 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.
Post a Comment