May 3, 2026

ഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും


കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ ഗുണ്ടൽപേട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മോഹിസ് സിദാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ഗുണ്ടൽപേട്ട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only