മികച്ചകർഷകനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ നിറസാന്നിധ്യവും ആയിരുന്ന പറമ്പാടൻ അലവിക്കുട്ടി സാഹിബിന്റെ ആകസ്മികമായ നിര്യാണത്തിൽ തേക്കും കുറ്റിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.
2024 ലെമികച്ച കർഷകനുള്ള കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സ്വർണ മെഡൽ പുരസ്കാരം ഉൾപ്പെടെ കാർഷിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു നൂതനമായ കാർഷിക രീതികളിലൂടെ പൊതു സേവനങ്ങൾക്കൊപ്പം വിസ്മയം തീർത്ത അദ്ദേഹത്തിൻറെ ആകസ്മികമായ നിര്യാണവും കൃഷിയിടത്തിന് സമീപം അദ്ദേഹം ഓടിച്ച ജീപ്പ് അപകടത്തിൽപ്പെട്ട് ഉണ്ടായതാണ്.പതിവുപോലെ രാവിലെ കൃഷിയിടത്തിൽ എത്താറുള്ള അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് പുറപ്പെട്ടതാണ്.സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകൾ സംബന്ധിച്ച അനുശോചന ചടങ്ങിൽ വിവരണാതീതമായ വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചത് നീണ്ട നെടുവീർപോട്കൂടിയാണ് തേക്കുംകുറ്റി കേട്ടിരുന്നത്.
അദ്ദേഹത്തിൻറെ മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ ജനങ്ങൾ സമൂഹത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം രേഖപ്പെടുത്തുന്നതാണെന്ന് മനസ്സിലാക്കാം.
അനുശോചന യോഗത്തിൽ
മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് സി കെ കാസിം.ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസിസി സെക്രട്ടറി എം ടി അഷ്റഫ്,സിപിഐഎം കുമാർനല്ലൂർ ലോക്കൽ സെക്രട്ടറി സഖാവ് ശിവദാസൻ കരോട്ടിൽ,സിപിഐ നേതാവ് സഖാവ് പി കെ കണ്ണൻ,ഭാരതീയ ജനതാ പാർട്ടി സെക്രട്ടറി അനിൽ കണ്ണഞ്ചേരി,വെൽഫെയർ പാർട്ടി വൈസ് പ്രസിഡൻറ് എം സി മുഹമ്മദ്,സമസ്ത കോഴിക്കോട് ജില്ല സെക്രട്ടറി സലാം ഫൈസി മുക്കം,എം എ എം ഒ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ വി എം ഹുസൈൻകുട്ടി,കെ കോയ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനില കണ്ണങ്കര, സീനത്ത് കവണഞ്ചേരി, സമാൻ ചാലൂളി,കെ കെ നൗഷാദ് പിഎം സുബൈർ ബാബു, സണ്ണി മാസ്റ്റർ തൈക്കൂട്ടത്തിൽ, യുപി അസൈൻ, എം കെ സൈതാലി, അലി ചോലശ്ശേരി,തുടങ്ങിയവർ അനുശോചനം അറിയിച്ചു
സലാം തേക്കുംകുറ്റി ആമുഖവും നടുക്കണ്ടി അബൂബക്കർ അനുശോചന സന്ദേശവും വായിച്ചു.
Post a Comment