മുക്കം:നിയുക്ത തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി കെ കാസിംന് മുക്കം ഉപജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ (കെ.എസ്.ടി.യു ) നേതൃത്വത്തിൽ സ്വീകരണം നൽകി. താമരശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ പി ജാബിർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുക്കം ഉപജില്ല പ്രസിഡണ്ട് ടി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ വി നവാസ്, ട്രഷറർ എം സി ഹാരിസ്,ഭാരവാഹികളായ ഷമീർ മുക്കം, നസീബ് ഉള്ളാട്ടിൽ, സാഹിർ കല്ലുരുട്ടി, അലി വാഹിദ്, ആർ.കെ.ഷാഫി സംസാരിച്ചു.
Post a Comment