കോട്ടയം: കോട്ടയം, കൊച്ചി മാർക്കറ്റിൽ ഷീറ്റ് റബർ 260 രൂപ യ്ക്ക് വ്യാപാരം നടക്കുമ്പോഴും റബർ ബോർഡിന് പ്രഖ്യാപിത വില 253 രൂപ. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരികൾ കർഷകരിൽനിന്ന് 255 രൂപയ്ക്ക് ഇന്നലെ റബർ വാങ്ങാൻ തയാറായി. ഡീലർമാരിൽനിന്ന് ടയർ കമ്പനികൾ 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി.
റബർ വിദേശവില ആഭ്യന്തര വിലയേക്കാൾ 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മർദത്തിൽ റബർ ബോർഡ് വില ഉയർത്താൻ താത്പര്യപ്പെടുന്നില്ല റബർ വിദേശ വില അടുത്തയാഴ്‌ച 300 രൂപ കടക്കുമെന്നി രിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബർ ബോർഡ് ഉയർത്തേണ്ടതാണ്. ഡിമാൻഡിന്
ആനുപാതികമായി ഷീറ്റ് മാർക്കറ്റിൽ എത്തുന്നില്ലെന്ന് ബോർഡിനും കൃത്യമായ കണക്കുണ്ട്.
മാർക്കറ്റിൽ ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാൻ കിട്ടുന്നില്ലെന്നും ഡിമാൻഡ് വർധി ക്കുന്ന തോതിൽ വില ഉയരേണ്ടതാണെന്നും പ്രമുഖ ഡീലർമാർ പറയുന്നു. ടയർ കമ്പനികൾക്ക് റബർ സ്റ്റോക്കില്ലാത്ത തിനാൽ വലിയ തോതിൽ ഡിമാൻഡുണ്ട്. വില ഉയർന്നതിന്റെ നേട്ടം കർഷകർക്ക് ലഭിക്ക ണമെങ്കിൽ റബർ ബോർഡ് വിലഉയർത്തിയേ തീരൂ. വില 275 രൂപയിലേക്ക് ഉയർന്നാൽ കർഷകർ മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിക്കാൻ താത്പര്യപ്പെടും. ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നതിനാൽ അടുത്ത മാസത്തോടെ ടാപ്പിംഗ് പുനരാരംഭിക്കും.
കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ദിവസവും വിദേശവില വർധിക്കുകയാണ്. അതേ സമയം ആഭ്യന്തര വിലയിൽ പരമാവധി ഒരു രൂപയുടെ വർധനവാ ണ് റബർ ബോർഡ് നിശ്ചയിക്കുന്നത്.
2 തായലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നി വിടങ്ങളിലെ റബർ ഉത്പാദന ത്തിലുണ്ടായ കുറവും ആഗോ ള മാർക്കറ്റിലെ ദൗർലഭ്യവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവുമാണു വിദേശ വില അതി വേഗം ഉയരാൻ കാരണം. സിന്തറ്റിക് റബർ ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലിൽ നിന്നാണ്. ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബർ നിർമാണം നഷ്ടത്തിലായതാണ് പ്രകൃതിദത്ത റബറിൻ്റെ ഡിമാൻഡ് ഉയരുന്നതിലേക്ക് നയിച്ചത്.
അഗർത്തല മാർക്കറ്റിൽ വില 250 വരെ ഉയർന്നതോടെ അവിടെനിന്നു ഷീറ്റ് എത്തിക്കാൻ കേരളത്തിലെ വ്യാപാരികൾക്ക് സാധിക്കില്ല. ലോറി വാടകയും ലോഡിംഗ് കൂലിയും കണക്കാ ക്കിയാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഷീറ്റ് വാങ്ങുന്നത് ഇവിടത്തെ ഡീലർമാ ർക്ക് നഷ്ടമാണ്.
രണ്ടു മാസമായുള്ള കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറി ഉത്പാദനം തീരെ കുറയാൻ കാരണമായ ത് ഷീറ്റ് റബറിന് 254 രൂപയിലേക്ക് ഉയർന്ന തോതിൽ ലാറ്റക്സിന് 231 രൂപയിലെത്തി. ഒട്ടുപാൽ വിലയിലും ഗണ്യമായ വർധ നയുണ്ട്.
വില ഉയർന്നെങ്കിലും ചെറുകിട കർഷകർക്ക് സ്റ്റോക്കില്ല. ടാപ്പിംഗ് നിർത്തിയ ഫെബ്രുവരി യിൽതന്നെ കൈയിലുള്ള സ്റ്റോക്കുകൾ വിറ്റഴിച്ചിരുന്നു. ഉത്പാ ദനകുറവും ആഗോള ആവശ്യവും ചേർന്നതോടെ അടുത്ത ദിവസങ്ങളിലും റബർ വില ഉയർന്ന നിലയിൽ തുടരും. മാർക്ക് ഡിമാൻഡിന്റെയും വിദേശവില യുടെയും തോതിൽ റബർ ബോർഡ് വില ഉയർത്തിയാൽ മാത്രമേ കർഷകർക്ക് ഉയർന്ന വിലയുടെ മെച്ചമുണ്ടാകൂ.
Post a Comment