May 9, 2026

അർദ്ധരാത്രിയിലെ പെരുമഴയത്ത് ഒരു കുടുംബത്തിന് കാവലായി എന്റെ മുക്കം സന്നദ്ധ സേന അംഗം!

മുക്കം മാങ്ങ പൊയിലിൽ അർദ്ധരാത്രി പെയ്ത കനത്ത മഴയ്ക്കിടയിലാണ് ഒരു വീടിന് മുകളിലേക്ക് മരം വീഴാൻ പോകുന്ന ആപൽക്കരമായ വിവരം അറിയുന്നത്. വിവരം ലഭിച്ച ഉടൻ തന്നെ ഒട്ടും വൈകാതെ സ്ഥലത്തെത്തിയ എന്റെ മുക്കം സന്നദ്ധ സേന അംഗം അനസ് ആലിൻതറ നടത്തിയ പ്രവർത്തനം അതിസാഹസികവും മാതൃകാപരവുമാണ്.

ഈ ദൗത്യത്തിൽ അനസിനോടൊപ്പം കട്ടക്ക് കൂടെ നിന്ന് അർദ്ധരാത്രിയിലും സജീവമായി ഇടപെട്ട ജലീൽ പെരുമ്പടപ്പിന്റെ സേവനവും പ്രത്യേകം സ്മരിക്കേണ്ടതാണ്. കൂടാതെ, ഈ വിവരം കൃത്യസമയത്ത് കൈമാറി ഇടപെടലുകൾ വേഗത്തിലാക്കാൻ സഹായിച്ച അക്കു മണാശ്ശേരിയുടെ ജാഗ്രതയും വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായി.

ഇരുട്ടും മഴയും വകവെക്കാതെ, നിലവിൽ പൊട്ടിക്കൊണ്ടിരിക്കുന്ന മരത്തെ മറ്റൊരു മരത്തിലേക്ക് കെട്ടി സുരക്ഷിതമാക്കിയും, അടിയിൽ താങ്ങ് നൽകിയും ആ പാവപ്പെട്ട കുടുംബത്തിന്റെ വീട് തകരാതെ അനസ് സംരക്ഷിച്ചു. ആസ്ബറ്റോസ് ഷീറ്റുകൾ പാകിയ ആ വീടിന് മുകളിലേക്ക് ആ മരം പതിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only