May 19, 2026

ജനകേന്ദ്രീകൃത വികസനങ്ങൾ നടപ്പിലാക്കും: സി കെ കാസിം എംഎൽഎ


തിരുവമ്പാടി: ഗുണഭോക്താക്കളായ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിച്ചും ആയിരിക്കും മണ്ഡലത്തിലെ ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുക എന്ന് നിയുക്ത എംഎൽഎ സി.കെ കാസിം പ്രസ്താവിച്ചു സീനിയർ ചേമ്പർ തിരുവമ്പാടി സ്നേഹ ലീജിയൻ പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ സി.കെ കാസിം.

തിരുവമ്പാടി അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട യോഗത്തിന് പ്രസിഡൻറ് പ്രൊഫ. മത്തായി പുളിയലക്കാട്ട് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് വിശിഷ്ടാതിഥിയായിരുന്നു.

തിരുവമ്പാടി സ്നേഹ ലിജിയന്റെ 2026-27 വർഷത്തെ  ഭാരവാഹിത്വത്തിലേക്ക് പ്രസിഡണ്ടായി പിടി ഹാരിസ്, സെക്രട്ടറി സ്ഥാനത്തേക്ക് ജോളി ആനക്കല്ലേൽ, ട്രഷററായി ആന്റണി കണ്ടത്തുംതൊടികയിൽ എന്നിവർ ചുമതല ഏൽക്കുകയും ചെയ്തു. 

തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ക്ലബ്ബ് ഭാരവാഹികളായ കെ.ടി. സെബാസ്റ്റ്യൻ, ബെന്നി പോൾ, സണ്ണി തോമസ്, ലാലു പി.കെ, ഭരത്ദാസ്, സി.ടി. തോമസ്, സണ്ണി ജോസ്, ബാബു ചെല്ലന്തറ, ഡോക്ടർ സന്തോഷ് സ്കറിയ  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only