May 15, 2026

ആറാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


കൊടുവള്ളി കളരാന്തിരി കാഞ്ഞിരോട് പുറായിൽ വാടകക്ക് താമസിക്കും ബാലുശ്ശേരി കരുമല സ്വദേശി രജീഷിൻ്റെ മകൻ ശ്രീരാഗ് (11) നെയാണ് വിടിൻ്റെ വരാന്തയിലെ തൂണിൽ തൂങ്ങി മരിച്ച നിലയിൽ വൈകിട്ട് 5 മണിയോടെ കണ്ടെത്തിയത്. കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്

സംഭവ സമയം വീട്ടിൽ ഭാര്യയുടെ മാതാപിതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.ഇവർ വീടിൻ്റെ മറ്റു ഭാഗത്തായിരുന്നു.
പിതാവ് രജീഷും, മാതാവ് ശ്യാമിലിയും ജോലിക്ക് പോയതായിരുന്നു.

മരിച്ച ശ്രീരാഗിൻ്റെ ഇളയ സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തൂങ്ങിയത് എന്നാണ് നിഗമനം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയൽക്കാർ കുട്ടിയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only