ഇടപെടലുകൾ നടന്നുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുന്നതിനും മോചന നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ കൈകോർത്തിരുന്നു. ഇതോടെ റഹീമിന്റെ മോചന വിഷയം കേരളത്തിലും ഗൾഫ് മലയാളികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.മോചന ഉത്തരവിൽ ഒപ്പ് വെച്ചെന്ന വിവരം പുറത്തുവന്നതോടെ റഹീമിന്റെ കുടുംബത്തിലും നാട്ടുകാരിലും ആശ്വാസവും സന്തോഷവും നിറഞ്ഞിരിക്കുകയാണ്. എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.സഹായ സമിതി പ്രവർത്തകർ അറിയിച്ചു.“ദീർഘകാലമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് നിർണായക ഘട്ടങ്ങൾ പിന്നിട്ടത്. ഇനി അവസാന ഔപചാരിക നടപടികൾ മാത്രം ബാക്കി നിൽക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകണം,” എന്നും റഹീം നിയമ സഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
Post a Comment