ദോഹ: തിരുവമ്പാടി മണ്ഡലം തിരിച്ചു പിടിച്ച സി.കെ. കാസിമിന്റെ ഉജ്വല വിജയത്തിൽ കെ. എം. സി. സി ഖത്തർ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടത്തി.
കേക്ക് മുറിച്ചും പായസ വിതരണം നടത്തിയും മുദ്രാവാക്യം വിളികളോടെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചും അംഗങ്ങൾ സന്തോഷം പങ്കിട്ടു. .
കെ. എം. സി..സി ഖത്തർ തിരുവമ്പാടി മണ്ഡലം ആക്ടിങ് പ്രസിഡന്റ് കെ. ടി. യാസർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആലികുഞ്ഞി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു .ജനറൽ സെക്രട്ടറി ടി. പി. അബ്ബാസ് സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി. ടി. കുഞ്ഞമ്മദ് ചടങ്ങ് ഉത്‌ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ ,.സെക്രട്ടറി O. P. സാലിഹ് തുടങ്ങിയവർ സംസാരിച്ചു.
നിയുക്ത എംഎൽഎ സി.കെ. കാസിം ഓൺലൈനിൽ പങ്കെടുത്തു പ്രവർത്തകർക്ക് നന്ദിയർപ്പിച്ചു .
കെ.എം .സി. സി. മണ്ഡലം സാരഥികളായ ഹനീഫ കുന്നുമ്മൽ , സുഹാസ് പുള്ളിപ്പൊയിൽ , പഞ്ചായത്ത് സാരഥികളായ PK ഷമീർ, സാബിത് റഹ്മാൻ , ആസിഫ് വി മുഹമ്മദ് അനീസ് കലങ്ങോട്ട് , ജമാലുദ്ധീൻ, നവാസ് പുത്തലത്ത് , മുജീബ് പാട്ടുകര , KA വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment