May 27, 2026

ചുരം റോഡിലെ ആറ് ,ഏഴ് , എട്ട് എന്നീ ഇടുങ്ങിയ വളവുകൾ വീതികൂട്ടുന്ന പ്രവർത്തികൾ വേഗത്തിലാക്കാൻ സി കെ കാസിം എം എൽ എ യുടെ ഇടപെടൽ .


ദേശീയപാതാ വിഭാഗം
ഉദ്ധ്യോഗസ്തർക്കും ത്രി
തല പഞ്ചായത്ത് ജനപ്രധിനിതികൾക്കും ഒപ്പം 
ചുരത്തിലെ പ്രവൃത്തി പ്രദേശം സന്ദർശിച്ച എം 
എൽ എ നിർമാണ പ്രവൃത്തികൾ സമയ 
ബന്ധിതമായി തീർക്കുന്നതിനും തൽസംബന്ധമായി 
ഉണ്ടാവുന്ന ഗതാഗത 
കുരുക്ക് ഒഴിവാക്കുന്നതിനും 
ആവശ്യമായ നിർദ്ദേശങ്ങൾ 
നൽകി .
തടസ്സമില്ലാത്ത പ്രവൃത്തി 
പൂർത്തീകരണത്തിന് വേണ്ടി അമിതഭാര,മൾട്ടി 
അസ്കിൽസ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയിരുന്നു വെങ്കിലും ഇത് നടപ്പാക്കുന്നതിലെ പോലീസ് വീഴ്ച്ച കാരണം 
പ്രവ്യത്തിതടസ്സവും,ഗതാഗത കുരുക്കും ഉണ്ടാവുന്നു.
ഗതാഗത നിയന്ത്രണ 
നിർദേശം കണിശമായും 
പാലിച്ച് ഗതാഗത കുരുക്ക് 
ഒഴിവാക്കണം.നിർമാണ 
പ്രവൃത്തി സമയബന്ധിധ
മായിപൂർത്തിയാക്കണം .
ചുരത്തിലെ ഗതാഗതകുരു 
ക്കിന് പരിഹാരം തേടി 
വയനാട് ,കോഴിക്കോട് ജില്ലാ ഭരണകൂട സംയുക്ത 
മീറ്റിങ് ഇരു ജില്ലാകളക്ടർ 
മാരുടെയും സാനിധ്യത്തിൽ 
വിളിച്ച് ചേർക്കും ,
ഡൽഹി ആസ്ഥാനമായി 
പ്രവർത്തിക്കുന്ന ചൗദരി 
കൺസ്ട്രക് ഷൻ കമ്പനിയാണ് പ്രവൃത്തി 
നടത്തുന്നത് .വ്യൂ പോയിന്റിന് സമീപം ഇടിച്ചിലുണ്ടായ സ്ഥലത്ത് 
സംരക്ഷണ നെറ്റ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ കരാറും 
ചൗദരി കമ്പനിക്കാണ് .
ദീർഘകാലത്തെ ശ്രമത്തിന് ഒടുവിൽ കടും വളവുകൾ വീതികൂട്ടുന്നതിന് ആവശ്യമായ 0.92ഹെക്ടർ 
വനഭൂമി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ 
നിന്നും അനുമതി ലഭിച്ച് 
ദേശീയപാത വകുപ്പ്‌ ഏറ്റെടുത്തിട്ട് എട്ട് വർഷം 
കഴിഞ്ഞാണ് ഈ പദ്ധതിക്ക് പണം വകയിരുത്തിയത് എന്നത് ചുരം റോഡിനോട് 
കാണിച്ച കടുത്ത അവഗണനയാണ് വ്യക്തമാക്കുന്നത് .
നിർദിഷ്ട ചിപ്പിലിത്തോട് 
തലപളിപുഴ ചുരം ബൈപാസ് 
കൂടി സാധ്യമാവുന്ന മുറക്കെ ഇത് വഴിയുള്ള യാത്രാ പ്രശ്നത്തിന് 
ശാശ്വത പരിഹാരമാവൂ .
ചുരം ബൈപാസ് ആക് ഷൻ 
കമ്മിറ്റി ചെയർമാൻ വി കെ 
ഹുസൈൻകുട്ടി ,കൺവീനർ ടി ആർ ഒ കുട്ടൻ ,വി കെ 
മൊയ്‌ദു മുട്ടായി ,സി എ മുഹമ്മദ് ,കെ സി മുഹമ്മദ് ഹാജി ,ഷാഫി വളഞ്ഞപാറ ,ബ്ളോക് പഞ്ചായത്ത് മെമ്പർ ബിന്ദു 
സന്തോഷ് .എൻ എഛ് 
അസി എക്സിക്യൂറ്റീവ് 
എൻജിനീയർ കെ വി 
സുജീഷ് ,അസി :എൻജിനീയർ എം സലീം,ചൗദരി കമ്പനി പ്രധിനിതികൾ 
എന്നിവരുമായി എം എൽ 
എ ചർച്ചനടത്തി .
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 
പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി,വൈസ് 
പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ് .ജില്ലാ പഞ്ചായത്ത് 
മെമ്പർ രാജേഷ് ജോസ് 
എന്നിവരും ചുരത്തിൽ എത്തി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only